Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injured

സ്കൂട്ടർ യാത്രികരെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം; സ്വകാര്യ ബസ് റോഡിന്‍റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു, യാത്രികർക്ക് പരിക്ക്

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടർ യാത്രികരെ രക്ഷിക്കാൻ ശ്രമിച്ച ബസ് അപകടത്തിൽ പെട്ടു. ഇന്ന് ഉച്ചയോടെ കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം.

പാലക്കുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്‍റെ മുന്നിലേക്ക് രണ്ട് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.

അപകടം ഒഴിവാക്കുന്നതിനായി ബസ് ഡ്രൈവർ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംരക്ഷണ ഭിത്തി തകർന്നെങ്കിലും ബസ് താഴേക്ക് മറിയാതെ നിന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായി. അപകട സമയത്ത് ബസിലെ യാത്രക്കാർക്ക് ബസിനുള്ളിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കൂത്താട്ടുകുളം പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

ഹൈസ്കൂൾ റോഡിൽ മൈതാനത്തിനോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർന്ന നിലയിൽ തുടരുകയാണ്. ഇത് അടിയന്തരമായി പുനർനിർമിക്കാത്ത പക്ഷം ഭാവിയിൽ കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്ക നാട്ടുകാർ ഉയർത്തുന്നുണ്ട്.

National

ബോംബാക്രമണത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കു പരിക്ക്

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ലെ നോ​​ർ​​ത്ത് 24 പ​​ർ​​ഗാ​​ന​​സ് ജി​​ല്ല​​യി​​ലെ പാ​​ണി​​ഹാ​​ട്ടി​​യി​​ൽ ബോം​​ബ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ബി​​ജെ​​പി നേ​​താ​​വ് സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യു​​ടെ പി​​എ കൊ​​ല്ല​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബോം​​ബാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

പാ​​ണി​​ഹാ​​ട്ടി​​യി​​ലെ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ഷ​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. അ​​ക്ര​​മി​​ക​​ൾ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു നേ​​ർ​​ക്ക് ബോം​​ബ് എ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.

പ​​രി​​ക്കേ​​റ്റ​​വ​​രെ കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ആ​​ർ​​ജി ക​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് ബി​​ജെ​​പി ആ​​രോ​​പി​​ച്ചു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

പേ​രാ​മ്പ്ര: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ച​ക്കി​ട്ട​പാ​റ ത​യ്യി​ൽ സ​ന്തോ​ഷ് മാ​ത്യു (36) ആ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 16ന് ​ക​ടി​യ​ങ്ങാ​ട്‌വ​ച്ച് സ​ന്തോ​ഷ് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​തീ​വ ഗു​രു​ത​ര നി​ല​യി​ൽ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു ശേ​ഷം പി​ന്നീ​ട് തു​ട​ർ ചി​കി​ത്സ​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പി​താ​വ്: മാ​ത്യു (ജോ​യി). മാ​താ​വ്: മേ​രി. ഭാ​ര്യ: ബ്ലെ​സി പൂ​തം​പാ​റ ക​ള​ത്തൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന മ​രി​യ ജോ​ൺ, ആ​ഗ്ന​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, പ്രി​യ, പ്രി​ൻ​സി, സ​നീ​ഷ്, അ​ഭി​ലാ​ഷ്.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

ക​ണ്ണാ​ടി​പ്പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു.

ക​ണ്ണാ​ടി​പ്പ​റ​മ്പ് ഹൈ​സ്കൂ​ളി​നു സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​പ്ര സ്വ​ദേ​ശി എ​ൻ.​കെ. ഗോ​പാ​ല​ൻ (79) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്നു​പോ​ക​വെ ബൈ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: കെ.​കെ. ഇ​ന്ദി​ര. മ​ക്ക​ൾ: സു​മ (ക​ണ്ണൂ​ർ ട്ര​ഷ​റി), തു​ഷാ​ര (സി​പി​ഒ, വ​നി​താ​സെ​ൽ, ക​ണ്ണൂ​ർ).

മ​രു​മ​ക്ക​ൾ: പി. ​മ​ധു​സൂ​ദ​ന​ൻ (ക​ണ്ണാ​ടി​പ്പ​റ​മ്പ്), പ​രേ​ത​നാ​യ രാ​ജേ​ഷ് കു​മാ​ർ (ച​ട്ടു​ക​പ്പാ​റ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, പ​രേ​ത​രാ​യ ജാ​ന​കി, ഗോ​വി​ന്ദ​ൻ, കു​ഞ്ഞി​രാ​മ​ൻ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​ല്ലൂ​പ്പി ശ്മ​ശാ​ന​ത്തി​ൽ നടക്കും.

National

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ശ​ക​ർ​പൂ​രി​ൽ ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ​ഞ്ജ​യ് (25) എ​ന്ന യു​വാ​വാ​ണ് ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്.

ആ​ന​ന്ദ് വി​ഹാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വ​ഹാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​ർ ഡ്രൈ​വ​റും മ​റ്റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഡ​ൽ​ഹി ഗാ​ന്ധി ന​ഗ​ർ സ്വ​ദേ​ശി കാ​ജ​ൽ എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന കാ​ർ ഡ്രൈ​വ​ർ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കു​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ധ​ർ​മ്മ​പു​രി സ്വ​ദേ​ശി​ക​ളാ​യ വീ​ര​മ​ണി (25), പ്ര​ദീ​പ് (25), മാ​രി (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​തീ​ഷ് കു​മാ​റി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഹൊ​സൂ​രി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേരും ബം​ഗ​ളൂ​രു​വി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്‌നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഉ​ദു​മ​ൽ​പേ​ട്ടി​ൽ നി​ന്ന് ഹൊ​സൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വാൽപ്പാറ അപകടം; പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു

മലപ്പുറം: തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Kerala

കരുവാറ്റയിൽ മിനി വാൻ മറിഞ്ഞ് അപകടം; മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്ക്

ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം മിനി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്കേറ്റു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തുനിന്നും ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

​എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട വാൻ റോഡിലേക്ക് മറിയുകയായിരുന്നു. വാനിനുള്ളിൽ ഡ്രൈവറെ കൂടാതെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു കുട്ടിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് വശത്ത് നിന്നിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് വാഹനത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

District News

ഇ​രു​ച​ക്ര വാ​ഹ​ന​മി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്രി​ക​ന് പ​രി​ക്ക്

മൂ​വാ​റ്റു​പു​ഴ : പി.​ഒ ജം​ഗ്ഷ​നി​ല്‍ സീ​ബ്ര ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​മി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്രി​ക​ന് പ​രി​ക്ക്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഹോ​ളി മാ​ഗി പ​ള്ളി​യ്ക്ക് സ​മീ​പം സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പോ​ളി​നെ(60) മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


പാ​ലാ​യി​ലെ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​ന്‍ വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​വു​മാ​യി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും പാ​ലാ​യി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

National

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു; 25 വിദ്യാർഥികൾക്ക് പരിക്ക്

കരൂർ: തമിഴ്‌നാട്ടിലെ കരൂരിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു. അപകടത്തിൽ 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു അപകടം.

ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്‍റ് പ്ലാന്‍റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ബസിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു.

സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സിമന്‍റ് പ്ലാന്‍റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. ഇത് ദക്ഷിണ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

National

മഹാരാഷ്‌ട്ര ഫാക്ടറിയിൽ സ്ഫോടനം; 11 പേർക്കു പൊള്ളലേറ്റു

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ര​​​ത്ന​​​ഗി​​​രി​​​യി​​​ൽ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ റി​​​യാ​​​ക്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ലോ​​​ട്ടെ പ​​​ര​​​ശു​​​റാ​​​മി​​​ലെ ഡോ.​​​ ഖാ​​​ൻ ഇ​​​ൻ​​​ഡ​​​ട്രി​​​യ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ നാ​​​ലു​​​പേ​​​രെ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ന​​​വി​​​മും​​​ബൈ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്നു.

Kerala

കാട്ടുപന്നി ആക്രമണം; കർഷകർക്കും ബൈക്ക് യാത്രികർക്കും പരിക്ക്

പ​ത്ത​നം​തി​ട്ട: വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ​ക്കും ബൈ​ക്ക് യാ​ത്രി​ക​രാ​യ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റു.

ത​ട്ട ന​ന്ദ​നം ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​ൻ ലാ​ൽ (23), ത​ട്ട വി​നു ഭ​വ​നി​ൽ വി​ജ​യ​ൻ (74) എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടുപ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചികിത്സ തേ​ടി. ക​ർ​ഷ​കത്തൊഴിലാ​ളി കൂ​ടി​യാ​യ ലാ​ൽ ഫാ​മി​ൽ നി​ൽ​ക്കു​മ്പോ​ൾ പ​ന്നി ഓ​ടി​വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​റ-പു​തു​ക്കു​ളം റോ​ഡി​ൽ ഫാ​ക്ട​റി​പ്പടിക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​ന്പ​തി​ക​ൾ​ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്.

തെ​ക്കും​മ​ല ഐ​പി​സി ക​ർ​മ​ൽ ച​ർ​ച്ച് പാ​സ്റ്റ​ർ ഇ​ല​വും​തി​ട്ട മു​ട്ട​ത്തു​കോ​ണം പെ​നി​യേ​ൽ ബി​നോ​ഷ് നാ​സം മാ​ത്യു, ഭാ​ര്യ റീ​ന, മ​ക​ൾ ആ​മോ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

National

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: ആറ് പേർക്ക് പരിക്ക്

തഞ്ചാവൂർ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിക്കിടെ വീണ്ടും അപടകം. രണ്ട് വനിതകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തഞ്ചാവൂരിൽ പാർട്ടി അധ്യക്ഷൻ വിജയ് പങ്കെടുത്ത റാലിക്കിടെയാണ് സംഭവം.

വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയ പാതയിൽ സെങ്കിപ്പെട്ടിയിൽവച്ചായിരുന്നു അപകടമുണ്ടായത്.

ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് വിഗ്നേഷ് എന്ന യുവാവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവാവിന്‍റെ കാല് ഒടിയുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ നാൽപതോളം പേരാണ് മരിച്ചത്.

District News

കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലിടിച്ച് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ ചോ​ര​ക്കു​ഴി പാ​ല​ത്തി​നു സ​മീ​പം കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. വാ​ഴൂ​ർ പാ​ല​പ്പ​റ​മ്പി​ൽ ഇ.​ആ​ർ. ഷാ​ജു​മോ​ൾ​ക്കാ​ണ് (34) പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

കോ​ട്ട​യ​ത്തു​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് ചോ​ര​ക്കു​ഴി പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഷാ​ജു​മോ​ളെ മോ​നി​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. വാ​ഹ​നം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ പോ​സ്റ്റു​ക​ൾ മാ​റ്റി വൈ​ദ്യു​തി പു​ന​ഃസ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടമുണ്ടാ​യി​രു​ന്നു

Kerala

വ​ഴി​ത്ത​ർ​ക്കം; കൂ​ട്ട​യ‌​ടി​യി​ൽ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വ​ഴി​ത്ത​ർ​ക്കെ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട​യ​ടി​യി​ൽ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്.​ രാ​ജ​കു​മാ​രി കു​മ്പ​പ്പാ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​മ്പ​പ്പാ​റ മ​ഠ​ത്തി​ശേ​രി രാ​ജു, മ​ക്ക​ളാ​യ ടി​ൻ​സ്, ടി​ന്‍റോ, ഷാ​ജി കൊ​ച്ചു​ക​രോ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​യ മ​ണ​പ്പാ​ടം മു​റി​യി​ൽ സു​ധ, മ​ക​ൾ ശ്രു​തി, സു​ധ​യു​ടെ സ​ഹോ​ദ​രി പൊ​ന്ന​മ്മ, ക​ണ്ണം​കു​ന്നി​ൽ ബി​ന്ദു, ഇ​വ​രു​ടെ 16 വ​യ​സു​ള്ള മ​ക​ൾ എ​ന്നി​വ​രെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പൊ​ന്ന​മ്മ​ക്കും സു​ധ​ക്കും മു​ഖ​ത്തും ദേ​ഹ​ത്തും പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Kerala

നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

എടക്കര: വഴിക്കടവ് നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. നരിവാലമുണ്ട കുറ്റിക്കാട്ടില്‍ കുഞ്ഞന്‍ (65) ആണ് ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. വന്‍ തേനിച്ചകള്‍ കൂട്ടത്തോടെ ആളുകളെ ആക്രമിക്കുകയയായിരുന്നു. മൊടപ്പൊയ്ക സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ശ്രീജേഷ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ സേന ഭാരവാഹി പ്രിയ കണ്ണോത്ത്, ബൈജു വടക്കേക്കര, ബിജു കുന്നത്ത് എന്നിവര്‍ക്കും തേനീച്ചയുടെ ആക്രമണണത്തില്‍ പരിക്കേറ്റു.

ഇവരെ വഴിക്കടവിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു. റോഡിലൂടെ നടന്നുപോകുമ്പോഴാണ് കുഞ്ഞന് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Kerala

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്; പുലി ചത്തു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.

മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.

ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്‍റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.

പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.

കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്‌ഷൻ ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്‍റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.

സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.

Kerala

കാ​​​ട്ടു​​​പ​​​ന്നി കു​​​റു​​​കെ ചാ​​​ടി സ്കൂ​​​ട്ട​​​ർ യാ​​​ത്രി​​​ക​​​ന് പ​​​രി​​​ക്ക്

പു​​​ൽ​​​പ്പ​​​ള്ളി: സ്കൂ​​​ട്ട​​​ർ യാ​​​ത്ര​​​ക്കാ​​​ര​​​ന് മു​​​ന്നി​​​ലേ​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി കൂ​​​റു​​​കേ ചാ​​​ടി​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്കൂ​​​ട്ട​​​ർ യാ​​​ത്രി​​​ക​​​ന് പ​​​രി​​​ക്ക്.

ചീ​​​യ​​​ന്പം പ​​​ര​​​ത്തു​​​വ​​​യ​​​ൽ പൗ​​​ലോ​​​സ് (50) നാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. കാ​​​ട്ടു​​​പ​​​ന്നി ബൈ​​​ക്കി​​​ന് മു​​​ന്നി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വാ​​​ഹ​​​നം വെ​​​ട്ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യി സ്കൂ​​​ട്ട​​​ർ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി എ​​​ട്ടോ​​​ടെ ചീ​​​യ​​​ന്പം ചെ​​​റി​​​യ​​​കു​​​രി​​​ശ് അ​​​ന്പ​​​ത്താ​​​റ് റോ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നാ​​​ട്ടു​​​കാ​​​രാ​​​ണ് പൗ​​​ലോ​​​സി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ത​​​ല​​​യ്ക്കും കൈ​​​യ്ക്കും കാ​​​ലി​​​നും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പൗ​​​ലോ​​​സ് ബ​​​ത്തേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്കൂ​​​ട്ട​​​ർ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​ബ​​​നി​​​ഗി​​​രി​​​യി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യ്ക്ക് മു​​​ന്നി​​​ലേ​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി ചാ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

Kerala

സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ചു; യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്

മു​ണ്ട​ക്ക​യം: സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്.

സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് വീ​ണ സു​മേ​ഷി​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്

ക​ണ്ണൂ​ർ: റോ​ഡി​ന് കു​റു​കെ ചാ​ടി​യ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കെ​എ​സ്ഇ​ബി മ​യ്യി​ൽ സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​നാ​യ കു​റ്റ്യാ​ട്ടൂ​ർ പെ​രു​മ്പു​ള്ളി​ക്ക​രി സ്വ​ദേ​ശി എം. ​പ്ര​കാ​ശ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​ട്ടാം​മൈ​ലി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ൾ കു​റു​കെ ചാ​ടി​യ പ​ന്നി​യെ ഇ​ടി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​യ്യി​ൽ മേ​ഖ​ല​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും ക​ടു​ത്ത ഭീ​തി​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

International

റഷ്യൻ യൂണിവേഴ്സിറ്റിയിൽ കത്തിക്കുത്ത്; നാല് ഇന്ത്യൻ വിദ്യാർഥികൾക്കു പരിക്ക്

 മോ​​​സ്കോ: ​​​റ​​​ഷ്യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ല് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്ക്. റ​​​ഷ്യ​​​യി​​​ലെ ബ​​​ഷ്ക​​​ർ​​​ത്തോ​​​സ്ഥാ​​​ൻ റി​​​പ്പ​​​ബ്ലി​​​ക് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ യു​​​ഫാ ന​​​ഗ​​​ര​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹോ​​​സ്റ്റ​​​ലി​​​ൽ ക​​​ത്തി​​​യു​​​മാ​​​യി പ്ര​​​വേ​​​ശി​​​ച്ച കൗ​​​മാ​​​ര​​​ക്കാ​​​ര​​​ൻ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ കീ​​​ഴ​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. സ്വ​​​യം മു​​​റി​​​വു​​​ക​​​ളേ​​​ല്പി​​​ച്ച അ​​​ക്ര​​​മി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

അ​​​ക്ര​​​മി​​​ക്ക് നി​​​രോ​​​ധി​​​ത ന​​​വ​​​നാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മു​​​റി​​​വേ​​​റ്റ​​​വ​​​രു​​​ടെ രക്തം കൊ​​​ണ്ട് ഇ​​​യാ​​​ൾ നാ​​​സി ചി​​​ഹ്നം വ​​​ര​​​ച്ച​​​താ​​​യും പ​​​റ​​​യു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ല്കു​​​മെ​​​ന്ന് മോ​​​സ്കോ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

National

പ​രി​ശീ​ല​ന​ത്തി​നി​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​നെ​യും ട്രെ​യി​നി പൈ​ല​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റെ​ഡ് ബേ​ർ​ഡ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ല​ബു​റ​ഗി​യി​ൽ നി​ന്ന് ബെ​ല​ഗാ​വി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നാ​ണ് സൂ​ച​ന. നി​യ​ന്ത്ര​ണം​വി​ട്ട വി​മാ​നം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​ത്ത​നെ വീ​ഴു​ക​യാ​യി​രു​ന്നു.

നി​ല​ത്തേ​ക്ക് പ​തി​ച്ച വി​മാ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

ബൈ​ക്ക് പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്ക്

എ​ട​ത്വ: അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ ആ​ന​പ്ര​മ്പാ​ല്‍ വെ​ട്ടു​തോ​ട് പാ​ല​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് വൈദ്യുതിപോ​സ്റ്റി​ല്‍ ഇ​ടി​ച്ച് യു​വാ​ക്ക​ള്‍​ക്കു പ​രി​ക്ക്. ക​ള​ങ്ങ​ര കോ​ട്ട​വി​രു​ത്തി​ല്‍ ര​ഞ്ചു, നീ​രേ​റ്റു​പു​റം സ്വ​ദേ​ശി ഉ​മേ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് അപകടം. കൈ​യും കാ​ലും ഒ​ടി​ഞ്ഞ ര​ഞ്ചുവിനെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഉ​മേ​ഷിനെ തി​രു​വ​ല്ലയിലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ന്‍റെ എ​ന്‍​ജിന്‍ ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നു. ആ​ല​പ്പു​ഴ​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത യു​വാ​ക്ക​ള്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം. എ​ട​ത്വ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഈ ​പ്ര​ദേ​ശ​ത്ത് അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യി പ​ത്തി​ലേ​റെ അ​പ​ക​ട​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്.

District News

കാ​റു​ക​ളും പെ​ട്ടിഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു​ പേ​ര്‍​ക്കു പ​രി​ക്ക്

അ​ടൂ​ര്‍: ര​ണ്ട് കാ​റു​ക​ളും പെ​ട്ടിഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ അ​സി.​ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ ആ​റുപേ​ര്‍​ക്ക് പ​രി​ക്ക്. മ​ന്ത്രി​യു​ടെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് (47), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് അ​ഖി​ലേ​ഷ് (30), കാ​ര്‍​ ഡ്രൈ​വ​ര്‍ അ​നു​രാ​ജ് (34), എ​ന്നി​വ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ രാ​മ​ങ്ക​രി സ്വ​ദേ​ശി​ക​ളാ​യ സു​ബി​ന്‍ (40), പു​ളി​മൂ​ട്ടി​ല്‍ നി​തി​ന്‍ (40), ജി​ജോ സ​ണ്ണി (44) എ​ന്നി​വ​ര്‍​ക്കും പെ​ട്ടിഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ മ​ണ​ക്കാ​ല തു​വ​യൂ​ര്‍ നോ​ര്‍​ത്ത് അ​യ​ണി​വി​ള​യി​ല്‍ സു​ദ​ര്‍​ശ​ന​ന്‍ (67) എന്നിവർക്കാണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.20ന് ​മ​ണ​ക്കാ​ല താ​ഴ​ത്തു​മ​ണ്‍ ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പെ​രി​ങ്ങ​നാ​ട് തൃ​ച്ചേ​ന്ദ​മം​ഗ​ലം ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കാ​ന്‍ ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തുനി​ന്നെത്തി​യ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​നൊ​പ്പം മ​റ്റൊ​രു കാ​റി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​സി.​ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും സം​ഘ​വും. പെ​ട്ടിഒ​ട്ടോ​യും ഇ​തേ ദി​ശ​യി​ല്‍​ത​ന്നെ​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​ര്‍ അ​ടൂ​രി​ല്‍നി​ന്നു ക​ട​മ്പ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രാ​ണ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Kerala

കറുകച്ചാലിൽ കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ​ മരിച്ചു; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: ക​റു​ക​ച്ചാ​ലി​ന് സ​മീ​പം ചമ്പ​ക്ക​ര​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി സി​ബി (38) ആ​ണ് മ​രി​ച്ച​ത്. കോ​ഴ​ഞ്ചേ​രി-​കോ​ട്ട​യം റൂ​ട്ടി​ൽ ച​മ്പ​ക്ക​ര ആ​ശ്ര​മം പ​ടി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വൈ​കു​ന്നേ​രം 3.45 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ കാ​റി​ന്‍റെ വാ​തി​ലു​ക​ൾ ലോ​ക്ക​യ​തോ​ടെ ഓ​ടി​ക്കൂ​ടി​യ നാ​ടു​ക്കാ​ർ ചി​ല്ല് ത​ക​ർ​ത്താ​ണ് ആ​ളു​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്.

തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ടം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്

ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

District News

വീ​ട്ടി​ൽ ക​യ​റി ക​ത്തി​ക്കു​ത്ത്; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. കൈ​പ്പാ​ങ്ക​ണ്ടി ഹ​മീ​ദ്, അ​നി​യ​ൻ സൂ​പ്പി എ​ന്നി​വ​രെ​യാ​ണ് സൂ​പ്പി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ക​ടി​യ​ങ്ങാ​ട് പു​റ​വൂ​ർ സ്വ​ദേ​ശി അ​ലി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സൂ​പ്പി​യു​ടെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കു​ത്തേ​റ്റ ഹ​മീ​ദി​ന്‍റെ കു​ട​ൽ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഹ​മീ​ദി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൂ​പ്പി​യെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം അ​ലി വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഇ​തി​നു മു​ന്പും അ​ലി വീ​ട് ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

National

ഭീകരരുമായി ഏറ്റുമുട്ടൽ: ജമ്മുവിൽ ഏഴ് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.

ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു. 

ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്‌വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

District News

തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

വെ​ള്ള​രി​ക്കു​ണ്ട്: തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ടി.​എ​ൻ. ഗി​രീ​ഷ്, ബി​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ നി​ന്നും ലോ​ഡ് ഇ​റ​ക്കി തി​രി​കെ ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് ഇ​വ​രെ പെ​രും​തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രെ​യും വെ​ള്ള​രി​ക്കു​ണ്ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം; പോലീസുകാരന് പരിക്ക് , ഒൻപത് പേര്‍ അറസ്റ്റില്‍

ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

സംഭവം അറിഞ്ഞ് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.

തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഒമ്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്‍റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.

Kerala

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ളം യെ​ദു​ക്കാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ കൊ​ട​ക​ര എം​ബി​എ കോ​ള​ജി​ൽ നി​ന്നും പ​ഠ​ന​യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 40 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ബൈ​പാ​സി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി വ​ന്ന ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ മ​ണ്ണി​ൽ പു​ത​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണം. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കാട്ടാക്കടയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു; സ്ത്രീക്കു ഗുരുതര പരിക്ക്

കാ​ട്ടാ​ക്ക​ട: മൈ​ലോ​ട്ടു​മൂ​ഴി​യി​ൽ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ശാ​ന്ത എ​ന്ന സ്ത്രീ​യു​ടെ കൈ​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൈ​വി​ര​ലു​ക​ൾ അ​റ്റു​പോ​കാ​റാ​യ സ്ഥി​തി​യി​ലാ​യി​രു​ന്നു.

ഒ​രു ഓ​ട്ടോ​റി​ക്ഷ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​റ​ക്ക​വും വ​ള​വും കൂ​ടി​യ റോ​ഡ് ഭാ​ഗ​മാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ ശ​ക്ത​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​റ​ക്ക​വും വ​ള​വും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ചി​ല​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ഉ​ട​ൻ​ത​ന്നെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി.

Kerala

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്

ക​​​ണ്ണൂ​​​ർ: നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ ട്ര‍െ​​​യി​​​നി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ് ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

യാ​​​ത്ര​​​യ്ക്കി​​​ടെ കു​​​ടി​​​വെ​​​ള്ളം വാ​​​ങ്ങാ​​​ൻ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​റ്റ് സ്വ​​​ദേ​​​ശി​​​നി രോ​​​ഹി​​​ണി (30)ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ന​​​ട്ടെ​​​ല്ലി​​​നു പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് വി​​​നോ​​​ദ​​​യാ​​​ത്ര​​​ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​ധ്യാ​​​പി​​​ക​​​യെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Kerala

നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​യി​ൽ എ​ൽ​ഐ​സി ഓ​ഫീ​സി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​രാ​ണി ഭാ​ഗ​ത്തു​നി​ന്നും ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ടു​ങ്ങി​യ​വ​രെ വാ​ഹ​നം പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.‌‌

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

 

Kerala

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ങ്ങ​നെ​യാ​ണ് വി​ദ്യാ​ർ​ഥി ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. വി​ദ്യാ​ർ​ഥി​യു​ടെ തു​ട​യെ​ല്ലി​നും കൈ​ക്കും പ​രി​ക്കു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

Sports

എം​​ബ​​പ്പെ​​യ്ക്കു പ​​രി​​ക്ക്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യ്ക്കു പ​​രി​​ക്ക്. ടീം ​​പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ താ​​ര​​ത്തി​​ന്‍റെ കാ​​ല്‍​മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ​​താ​​യി ക്ല​​ബ് അ​​റി​​യി​​ച്ചു. 2025-26 സീ​​സ​​ണി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു എം​​ബ​​പ്പെ കാ​​ഴ്ച​​വ​​ച്ച​​ത്.

വി​​വി​​ധ കോ​​മ്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി 24 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 29 ഗോ​​ള്‍ നേ​​ടു​​ക​​യും അ​​ഞ്ച് അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. 27കാ​​ര​​നാ​​യ താ​​രം ഈ ​​സീ​​സ​​ണ്‍ ലാ ​​ലി​​ഗ​​യി​​ല്‍ 18 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 18 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്ന് ആ​​ഴ്ച​​യെ​​ങ്കി​​ലും എം​​ബ​​പ്പെ​​യ്ക്കു വി​​ശ്ര​​മം വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.


സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ അ​ടു​ത്ത മ​ത്സ​രം ഞാ​യ​റാ​ഴ്ച റ​യ​ൽ ബെ​റ്റി​സി​ന് എ​തി​രേ​യാ​ണ്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.45നാ​ണ് മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ്. ലീ​ഗി​ൽ 18 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 42 പോ​യി​ന്‍റു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 46 പോ​യി​ന്‍റു​മാ​യി എ​ഫ്സി ബാ​ഴ്സ​ലോ​ണ​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ക​ല്‍​പ്പ​റ്റ: കൃ​ഷി​യി​ട​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി നൂ​ൽ​പ്പു​ഴ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചു​ക്കാ​ലി​ക്കു​നി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ മ​ണി (42) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ന്‍റെ കൃ​ഷി​യി​ട​ത്തി​നു കാ​വ​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ണി​ക്കു​നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ണി​യെ പി​ന്നീ​ട് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മ​ണി​യു​ടെ വാ​രി​യെ​ല്ലു​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പൊ​ട്ട​ലു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

District News

ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ ആ​മി​ക്കു​ടി​യി​ല്‍ ആ​ലീ​സ് ജോ​സ​ഫി(55)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ടാ​തി ഷാ​പ്പും​പ​ടി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് കോ​ല​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ആ​ലീ​സ് ത​ല​യി​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ലീ​സി​നെ ഉ​ട​ന്‍ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ആ​ട് മൂ​ന്ന് ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; നടൻ വി​നാ​യ​ക​ന് പ​രി​ക്ക്

കൊ​ച്ചി: ആ​ട് മൂ​ന്ന് ഷൂ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട​ൻ വി​നാ​യ​ക​ന് പ​രി​ക്ക്. ജീ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​ന് പ​രി​ക്കേ​റ്റ​ത്.

തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍‌ ചി​കി​ത്സ തേ​ടി. എം​ആ​ര്‍​ഐ സ്‍​കാ​നി​ൽ പേ​ശി​ക​ള്‍​ക്ക് സാ​ര​മാ​യ ക്ഷ​തം ക​ണ്ടെ​ത്തി​യ​തോ​ടെ ഡോ​ക്ട​ർ​മാ​ർ ആ​റാ​ഴ്‍​ച​ത്തെ വി​ശ്ര​മം നി​ർ​ദ്ദേ​ശി​ച്ചു.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് മൂ​ന്ന് എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്രം 2026 മാ​ർ​ച്ച് 19ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

 

 

Kerala

വ​ട​ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു ​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര പു​തു​പ്പ​ണ​ത്ത് സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി അ​റു​വ​യ​ൽ രാ​ജീ​വ​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ഇ​രി​ങ്ങ​ൽ മ​ന​യ​ൻ​കോ​ട്ട് മ​നേ​ഷ് (46) മ​നേ​ഷി​ന്‍റെ മ​ക​ൻ അ​ല​ൻ (7) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​നേ​ഷി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ക​ര കീ​ഴ​ൽ​മു​ക്കി​ലെ ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ.

Kerala

സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക​ഴ​ക്കൂ​ട്ട​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ മേ​നം​കു​ളം സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴ​ക്കൂ​ട്ടം സ​ർ​വീ​സ് റോ​ഡ് നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റി​യ കാ​റി​നെ സ്കൂ​ൾ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് കാ​റി​നെ ഇ​ടി​ച്ച​ശേ​ഷം ഏ​റെ ദൂ​രം നി​ര​ങ്ങി​പ്പോ​യ​ശേ​ഷ​മാ​ണ് നി​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ​ർ​വീ​സ് റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: എം​സി റോ​ഡി​ൽ ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്‌ വ​ന്ന ഓ​ർ​ഡി​ന​റി ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ​യും ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

സ്വ​കാ​ര്യ ബ​സ് കാ​റി​ലി​ടി​ച്ചു; മു​ൻ എം​എ​ൽ​എ സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന് പ​രി​ക്ക്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നേ​താ​വു​മാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന് പ​രി​ക്ക്. ക​ടു​ത്തു​രു​ത്തി​യി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്റ്റീ​ഫ​ൻ ജോ​ർ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ർ നി​ർ​ത്തി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ശേ​ഷം കാ​റു​മാ​യി ബ​സ് 200 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​പോ​യി. സം​ഭ​വ​ത്തി​നു​ശേ​ഷം ബ​സ് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സ്റ്റീ​ഫ​ൻ ജോ​ർ​ജി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

 

National

സ​ഹ​ത​ട​വു​കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഭീ​ക​രാ​ക്ര​മ​ണ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​ക്ക് പ​രി​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: റൈ​സി​ൻ ഭീ​ക​രാ​ക്ര​മ​ണ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡോ. ​അ​ഹ​മ്മ​ദ് മൊ​ഹി​യു​ദ്ദീ​ൻ സ​യ്യി​ദി​ന് ത​ട​വു​കാ​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്ക്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള സ​ബ​ർ​മ​തി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മൂ​ന്ന് വി​ചാ​ര​ണ ത​ട​വു​കാ​രു​മാ​യാ​ണ് ഇ​യാ​ൾ ഏ​റ്റു​മു​ട്ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് ഗൗ​ര​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. സ​യ്യി​ദി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"ചി​ല അ​ജ്ഞാ​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ, സ​യ്യി​ദും മ​റ്റ് മൂ​ന്ന് ത​ട​വു​കാ​രും ത​മ്മി​ൽ ഒ​രു വ​ഴ​ക്കു​ണ്ടാ​യി. പ​രി​ക്കേ​റ്റ സ​യ്യി​ദി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി, തു​ട​ർ​ന്ന് ജ​യി​ലി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു'.-​അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു.

ഹൈ​ദ​രാ​ബാ​ദ് നി​വാ​സി​യാ​യ സ​യ്യി​ദ്, ആ​യു​ധ​ങ്ങ​ളും റൈ​സി​ൻ എ​ന്ന മാ​ര​ക വി​ഷ​വും ഉ​പ​യോ​ഗി​ച്ച് വ​ലി​യ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. സ​യ്യി​ദ് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ ന​വം​ബ​ർ എ​ട്ടി​ന് ഗു​ജ​റാ​ത്ത് എ​ടി​എ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ, ഹൈ​ദ​രാ​ബാ​ദി​ലെ സ​യ്യി​ദി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി തി​രി​ച്ച​റി​യാ​ത്ത രാ​സ​വ​സ്തു​ക്ക​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും എ​ടി​എ​സ് പി​ടി​ച്ചെ​ടു​ത്തു.

Kerala

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ന​രി​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. മൂ​ന്ന് പേ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു. സി​പി​എം പാ​റ​യി​ല്‍ ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ബി​ലാ​ഷ്, സു​ധീ​ഷ്, ര​ജീ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

മൂ​ന്ന് പേ​രും നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രു ബൈ​ക്കും ത​ക​ര്‍​ത്തി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി​പി​എം നേ​താ​വ് പി.​പി. ബാ​ല​കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

സ​ജീ​വ​ന് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ന് കാ​ര​ണം ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം അ​ത്യ​ന്തം വേ​ദ​നാ​ജ​ന​കം, പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​വും അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു.

സ്ഫോ​ട​ന​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും എ​ക്‌​സി​ൽ കു​റി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​ന വാ​ർ​ത്ത അ​ങ്ങേ​യ​റ്റം ഹൃ​ദ​യ​ഭേ​ദ​ക​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. നി​ര​പ​രാ​ധി​ക​ളു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദുഃ​ഖ​ക​ര​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം നി​ല​കൊ​ള്ളു​ന്ന​താ​യും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

Kerala

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഹീ​ന​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഭീ​രു​ത്വം നി​റ​ഞ്ഞ പ്ര​വൃ​ത്തി ന​മ്മു​ടെ രാ​ജ്യ​ത്തി​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം കേ​ര​ളം നി​ല​കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

ഈ ​ഹീ​ന​കൃ​ത്യ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ത്ത​രം ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

അ​മി​ത് ഷാ ​ആ​ശു​പ​ത്രി​യി​ലെ​ത്തി; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​മി​ത് ഷാ ​പ​രി​ക്കേ​റ്റ​വ​രെ ക​ണ്ട​ത്ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മി​ത് ഷാ​യ്ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മി​ത് ഷാ ​സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. സ്ഫോ​ട​ന​സ്ഥ​ല​വും അ​മി​ത് ഷാ ​സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഒ​മ്പത് മ​ര​ണം, നിരവധി പേർക്ക് പരിക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ എൽഎൻജെപി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ന് രാ​ത്രി 6.55ഓ​ടെ​യാ​ണ് അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ചെ​ങ്കോ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​ന്‍റെ ഗേ​റ്റ് ന​മ്പ​ർ ഒ​ന്നി​ന് സ​മീ​പ​മാ​ണ് സംഭവം. മാ​രു​തി ഈ​ക്കോ വാ​ൻ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു ആ​റോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഡ​ല്‍​ഹി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഇ​രു​പ​തോ​ളം യൂ​ണി​റ്റു​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ല്‍ സെ​ല്‍‌ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. എ​ൻ​എ​സ്ജി ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഉ​ഗ്ര​സ്‌​ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പറഞ്ഞു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് മെ​ട്രോ​സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം പൂ​ര്‍​ണ​മാ​യും പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. പ്രദേശത്തെയ്ക്കുള്ള ഗതാഗതവും നിരോധിച്ചു. മേ​ഖ​ല​യി​ല്‍​നി​ന്നും ജ​ന​ങ്ങ​ളെയും ഒ​ഴി​പ്പി​ച്ചു. സംഭവത്തെ തുടർന്നു ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

Kerala

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ ക​ല്ല​റ കു​റ്റി​മൂ​ട് സ്വ​ദേ​ശി നി​സാ​മു​ദീ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് 20 അ​ടി താ​ഴ്ച​യി​ലേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡോ​ക്ട​റെ കൊ​ണ്ടു വി​ട്ട ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ടു; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്വ​ദേ​ശി സു​രേ​ഷ്കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്സ്പ്ര​സി​ലാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

റെ​യി​ൽ​വേ ട്രാ​ക്കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ യു​വ​തി; ത​ള്ളി​യി​ട്ട​തെ​ന്ന് സം​ശ​യം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് യാ​ത്ര​ക്കാ​രി വീ​ണ​ത്.

അ​യ​ന്തി മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ യു​വ​തി​യെ വ​ർ​ക്ക​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണ് യു​വ​തി വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​രോ ത​ള്ളി​യി​ട്ട​താ​ണെ​ന്ന സം​ശ​യ​മാ​ണ് പോ​ലീ​സി​നു​ള്ള​ത്.

Kerala

പോ​ലീ​സ് ജീ​പ്പ് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: ദേ​ശീ​യ​പാ​ത കു​ട്ട​നെ​ല്ലൂ​രി​ല്‍ പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ള​ത്തു നി​ന്നും തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ്, ഡ്രൈ​വ​ര്‍ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​ക്ക് പൊ​ട്ട​ലേ​റ്റു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബൈ​ജു പൗ​ലോ​സ്.

Kerala

മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ പു​റ​ത്തെ​ത്തി​ച്ചു; കാ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്, ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു

ഇ​ടു​ക്കി: അ​ടി​മാ​ലി കൂ​റ്റ​മ്പാ​റ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട ര​ണ്ടു പേ​രി​ൽ ഒ​രാ​ളെ പു​റ​ത്തെ​ത്തി​ച്ചു. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് അ​ഞ്ച് മ​ണി​ക്കു​റി​നു​ശേ​ഷ​മാ​ണ് സ​ന്ധ്യ​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

സ​ന്ധ്യ​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​രോ​ഗ്യ​നി​ല തൃ​പ്‌​തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ സ​ന്ധ്യ​യു​ടെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ബി​ജു അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ബി​ജു​വി​നെ ഉ​ട​ൻ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ.

രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് വ​ൻ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള തി​ട്ട​യു​ടെ വി​ണ്ടി​രു​ന്ന ഭാ​ഗം ഇ​ടി​ഞ്ഞ് പാ​ത​യി​ലേ​ക്കും അ​ടി​ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും പ​തി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​വും സ​ന്ധ്യം വീ​ടി​ന്‍റെ ഹാ​ളി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

National

ബൈ​ക്കി​നു കു​റു​കേ ചാ​ടി​യ പു​ലി ച​ത്തു; യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

ഉ​​​ഡു​​​പ്പി: ഉ​​​ഡു​​​പ്പി ബ്ര​​​ഹ്മാ​​​വ​​​റി​​​നു സ​​​മീ​​​പം ന​​​ഞ്ചൂ​​​രി​​​ൽ ബൈ​​​ക്കി​​​നു കു​​​റു​​​കേ ചാ​​​ടി​​​യ പു​​​ള്ളി​​​പ്പു​​​ലി ച​​​ത്തു. ബൈ​​​ക്ക് യാ​​​ത്രി​​​ക​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ന​​​ഞ്ചൂ​​​ർ സ്വ​​​ദേ​​​ശി ഭാ​​​സ്ക​​​ർ ഷെ​​​ട്ടി​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ഡു​​​പ്പി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ജോ​​​ലി​​​ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​മ്പോ​​​ൾ പെ​​​ട്ടെ​​​ന്ന് ബൈ​​​ക്കി​​​നു മു​​​ന്നി​​​ലേ​​​ക്കു പു​​​ള്ളി​​​പ്പു​​​ലി ഓ​​​ടി​​​ക്ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​സ്ക​​​റി​​​ന് വാ​​​ഹ​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് വാ​​​ഹ​​​നം പു​​​ലി​​​യെ ഇ​​​ടി​​​ച്ച് മ​​​റി​​​ഞ്ഞു.
ക​​​ഴു​​​ത്തി​​​നും ത​​​ല​​​യ്ക്കും പ​​​രി​​​ക്കേ​​​റ്റ പു​​​ലി അ​​​പ്പോ​​​ൾ​​ത്ത​​​ന്നെ ച​​​ത്തു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണ് ഭാ​​​സ്ക​​​റി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പു​​​ലി​​​യു​​​ടെ ജ​​​ഡം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മറവുചെയ്തു.

Kerala

കാ​റി​ടി​ച്ച് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്; ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി

 

കാ​സ​ർ​ഗോ​ഡ്: കാ​ർ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​ന്നി​ലി​ടി​ച്ച് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നു പി​ന്നാ​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി. പ​ള്ള​ഞ്ചി​യി​ലെ അ​നീ​ഷാ​ണ് (43) ജീ​വ​നൊ​ടു​ക്കി​യ​ത്.‌‌

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ബേ​ത്തൂ​ർ​പാ​റ​യി​ൽ​നി​ന്ന് പ​ള്ള​ഞ്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യ്ക്ക് പി​റ​കി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​വ​ന്ന കാ​ർ ഇ​ടി​ച്ച​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ബേ​ത്തൂ​ർ പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ പ​ള്ള​ഞ്ചി​യി​ലെ​ത്തി​യ അ​നീ​ഷ് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ആ​സി​ഡ് കു​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​നീ​ഷി​നെ ആ​ദ്യം കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മം​ഗ​ലാ​പു​ര​ത്തേ​ക്കും മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up